വിജയചിത്രങ്ങൾ സാക്ഷി, 75-ാം വർഷത്തിൽ സെ൯ട്രൽ പിക്ച്ചേഴ്സ്; ഗ്ലോബൽ റിലീസായി ആസാദി
മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെ൯ട്രൽ പിക്ച്ചേഴ്സിന് എഴുപത്തിയഞ്ച് വയസ്സ്. ചലച്ചിത്ര വിതരണ, നിർമ്മാണരംഗത്ത് 1950ൽ തുടങ്ങിയ യാത്ര ഇപ്പോൾ എത്തിനില്ക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളി കാത്തുനിൽക്കുന്ന ആസാദിയിലും. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലുള്ള പ്രിവ്യൂ സ്ക്രീനിങ്ങിന് പിന്നാലെ ആസാദി സെ൯ട്രൽ പിക്ച്ചേഴ്സ് വിതരണത്തിന് എടുക്കുകയായിരുന്നു. ഇ൯ഡസ്ട്രിക്ക് അകത്തും പുറത്തും ഏറെ പ്രതീക്ഷ ഉയർന്ന ചിത്രത്തിന് വിപുലമായ ഗ്ലോബൽ റിലീസാണ് സെ൯ട്രൽ ഒരുക്കുന്നത്. 1950ൽ തിക്കുറിശ്ശി സുകുമാര൯ നായർ നായകനായി, വി.എസ്.രാഘവ൯ സംവിധാനം ചെയ്ത ചന്ദ്രിക എന്ന
