ജനപ്രിയ ചിത്രങ്ങളുമായി ഒടിടി മഹോത്സവം; റോന്ത്, സംശയം സ്ട്രീമിങ്ങിന്
റോന്ത് ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന റോന്ത് ഒടിടിയിലേക്ക്. അടുത്തിടെ റിലീസ് ചെയ്തതിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രമായ റോന്ത്, അവതരണത്തിലും പ്രമേയത്തിലുമുള്ള പുതുമ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. 22ന് ജിയോ ഹോട്ട്സ്റ്റാറിൽ റോന്ത് സ്ട്രീമിങ് ആരംഭിക്കും. രണ്ടു പോലീസുകാരുടെ കഥയാണ് റോന്ത് പറയുന്നത്. ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്-ന്റെ ഇതിവൃത്തം. സസ്പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെ റോന്ത് പ്രേക്ഷകരെ കൊണ്ടുപോകുന്നു. യോഹന്നാൻ എന്ന കഥാപാത്രത്തെയാണ് ദിലീഷ് അവതരിപ്പിക്കുന്നത്. ദിൻനാഥ് എന്ന