അത് മാലിന്യമല്ല, അണ്ണാൻ കൊത്തിയ മാങ്ങാണ്ടി; എന്റെ ജോലിക്കാരിക്ക് പറ്റിയ തെറ്റ്; വിശദീകരണവുമായി എം.ജി ശ്രീകുമാർ
കൊച്ചി: മാലിന്യം വലിച്ചെറിഞ്ഞതിന് അരലക്ഷം രൂപ പിഴയീടാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഗായകൻ എം.ജി ശ്രീകുമാർ. മുറ്റത്ത് വീണ മാമ്പഴമാണ് വീട്ട് ജോലിക്കാരി വലിച്ചെറിഞ്ഞതെന്നും അവിടെ മാലിന്യമുള്ള സ്ഥലമല്ലെന്നും എം.ജി ശ്രീകുമാർ പ്രതികരിക്കുന്നു. ആശുപത്രികളിൽ നിന്നും . ഹോട്ടലുകളിൽ നിന്നും ടൺ കണക്കിന് മാലിന്യമാണ് ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നത്. അതൊന്നും അധികൃതർ കാണുന്നില്ലേയെന്നാണ് എന്റെ ചോദ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ഞാൻ അങ്ങനെ അവിടെ സ്ഥിരം താമസിക്കാറുള്ള ആളല്ല. മാസത്തിൽ പത്ത് ദിവസം മാത്രമാണ് അവിടെ നിൽക്കാറുള്ളത്. കൊച്ചിയിൽ ഷൂട്ട് ദിവസങ്ങളിലാണ്