എനിക്ക് മമ്മൂട്ടി എന്ന പേരിട്ട ആൾ ദാണ്ടേ അവിടെയിരിപ്പുണ്ട് ‘; പേരിട്ട ആളെ സദസിന് പരിചയപ്പെടുത്തി നടൻ
കൊച്ചി: തനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാളെ സദസിന് പരിചയപ്പെടുത്തി നടൻ മമ്മൂട്ടി. കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് വേദിയിൽ വെച്ചാണ് മമ്മൂട്ടി പ്രിയ സുഹൃത്തിനെ സദസിന് പരിചയപ്പെടുത്തിയത്. മമ്മൂട്ടിയുടെ വാക്കുകൾ ‘ ഞാൻ മഹാരാജാസിൽ പഠിക്കുന്ന കാലത്ത് എന്റെ പേര് വേറെ ഒന്നായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് അപരിഷ്‌കൃതമായി തോന്നിയത് കൊണ്ട് പരിചയമില്ലാത്ത സുഹൃത്തുക്കളോട് എന്റെ പേര് ഒമർ ഷെരീഫ് എന്നാണ് പറഞ്ഞിരുന്നത്. എല്ലാവരും ഒമറേ, ഒമറേ എന്നാണ് വിളിച്ചിരുന്നത്. എതോ ഒരു സമയത്ത് കൂട്ടുകാരുമായി നടക്കുമ്പോൾ
