കോവിഡ് വ്യാപനം ; ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം .കോവിഡ് രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള യോഗത്തിൽ നിലവിലുളള കോവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. 145K Share Facebook