20 വർഷം മുൻപ് ഷോപ്പിങ്ങ് മാൾ തുറന്നപ്പോഴും പിന്നീട് ബോൾഗാട്ടി കൺവെൻഷൻ സെന്റർ തുറന്നപ്പോഴും എതിർപ്പുകൾ ഉയർന്നു; ഇന്ന് ലോകത്തിലെ മുഴുവൻ ആളുകളും ഇവിടേക്ക് എത്തുന്നു: എം.എ യൂസഫലി
കൊച്ചി: കേരളത്തിൽ വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് കേരളത്തിൽ എല്ലാക്കാലത്തുമുള്ളതെന്നും അതിന് രാഷ്ട്രീയപാർട്ടികൾ പരസ്പരം മത്സരമില്ലാതെ െഎക്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഉദ്ഘാടന വേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ട്വിൻ ടവർ പണിതാൽ കമ്പനികൾ എത്തുമോ എന്നത് വലിയ ചോദ്യമായിരുന്നു. എന്നാൽ അതിനെ ഭയക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. നാടിന്റെ വികസനത്തിന് രാഷ്ട്രീയ ഭേദമന്യേ എല്ലാ കക്ഷികളും ഒന്നായി
