ജെൻ സി പ്രക്ഷോപത്തിൽ പുകഞ്ഞുകത്തി നേപ്പാൾ; മരിച്ചവരുടെ എണ്ണം 22 ; പ്രധാനമന്ത്രി ഒളിച്ചോടി
കാഠ്മണ്ഡു: ജെൻ സി പ്രക്ഷോപത്തിൽ പുകഞ്ഞുകത്തി നേപ്പാൾ. പ്രക്ഷോപത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. പാർലമെന്റും രാഷ്ട്രീയ നേതാക്കളുടെ വീടുകളടക്കം പ്രക്ഷോപകാരികൾ തീയിട്ട് നശിപ്പിച്ചു. അതേസമയം സമാധാന ചർച്ചകളോട് പ്രക്ഷോപകാരികൾ സഹകരിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ ഉടലെടുത്ത പ്രക്ഷോഭം സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും തുടരുകയാണ്. പ്രക്ഷോഭകാരികൾ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. പ്രധാനമന്ത്രി കെപി ശർമ്മ ഒലിയുടെ രാജിക്ക് പിന്നാലെയാണ് നടപടി. അതേസമയം പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള
