breaking-news

Category Added in a WPeMatico Campaign

breaking-news World

പാകിസ്ഥാൻ ബോംബാക്രമണം: 30 പേർ കൊല്ലപ്പെട്ടു

തിറ: ഖൈബർ പഖ്തൂൺഖ്വയിലെ ഗ്രാമത്തിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 2 മണിയോടെ പഷ്തൂൺ ഭൂരിപക്ഷമുള്ള മത്രെ ദാര ഗ്രാമത്തിൽ ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് എൽഎസ്-6 ബോംബുകൾ പതിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗ്രാമത്തിന്റെ വലിയൊരു ഭാഗം തകർന്നു എന്നാണ് വിവരം. വ്യോമസേന തെഹ്രീക്-ഇ-താലിബാൻ ഭീകരരെ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. മരണസംഖ്യ ഉയരാൻ സാധ്യത. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള തിറ താഴ്‌വര വളരെക്കാലമായി

Read More
breaking-news Business World

കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യുജേഴ്സി ​ഗവർണർ: താൻ വന്നത് നല്ല സമയത്തെന്ന് ഫിലിപ്പ് ഡി മർഫി

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ​ഗ്രാൻഡ് ഹയാത്തിൽ ​ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രം​ഗത്തും കേരളത്തിൽ നിക്ഷേപം

Read More
breaking-news

പാറശ്ശാലയിൽ തെങ്ങ് വീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ജോലിക്കിടെ ചായ കുടിച്ച ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളികളെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത, ഉഷ എന്നിവർക്കാണ് ഗുരുതര പരിക്ക്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ

Read More
breaking-news

പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി ; അയ്യപ്പന്മാർക്കായി സേവനമൊരുക്കി ജിയോ

കൊച്ചി: അയ്യപ്പ സംഗമത്തിനു മുന്നോടിയായായാണ് ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും അവിടെ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് കേരളത്തിൽ ഉള്ളത്. ഗ്രാമീണ കേരളത്തിൽ പ്രത്യേകിച്ച് ജിയോഎയർഫൈബറിന്റെ വേഗത്തിലുള്ള സ്വീകരണം, വിശ്വസനീയമായ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനുള്ള ഉയർന്ന ആവശ്യകത

Read More
breaking-news

പാ​ല​ക്കാ​ട്ടു​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ന്ന് സൂ​ച​ന

പാ​ല​ക്കാ​ട്‌: ച​ന്ദ്ര​ന​ഗ​റി​ൽ​നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്‌ ല​യ​ൺ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹ​ർ​ജി​ത് പ​ത്മ​നാ​ഭ​നെ​യാ​ണ് വ്യാ​ഴാ​ഴ്ച കാ​ണാ​താ​യ​ത്. ഇ​തോ​ടെ പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു. കു​ട്ടി​ക്കാ​യു​ള്ള തെ​ര​ച്ചി​ലും ഊ​ർ​ജി​ത​മാ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ കു​ട്ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കാ​ണാ​താ​യ സ​മ​യം കു​ട്ടി യൂ​ണി​ഫോ​മി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. 145K Share Facebook

Read More
breaking-news

കെ എസ് യു പ്രതിഷേധ മാർച്ചിൽ സംഘർഷം;17 തവണ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാനുള്ള ശ്രമമുണ്ടായി. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രവർത്തകർ വീണ്ടും പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയായിരുന്നു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. വലിയ പ്രതിഷേധമുണ്ടാകുമെന്ന് കണക്കാക്കി രണ്ട് വാഹനങ്ങളിൽ നിന്നാണ് ജലപീരങ്കി പ്രയോഗം നടത്തി. വനിതാ പ്രവർത്തകർ

Read More
breaking-news Business

ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി ; 58100 കോടി രൂപയുടെ (7 ബില്യൺ ഡോളർ) ആസ്തിയോടെയാണ് പട്ടികയിൽ യൂസഫലി ഒന്നാമതെത്തിയത്

ലോകസമ്പന്നരിൽ ഒന്നാമത് ഇലോൺ മസ്ക് ; ഇന്ത്യക്കാരിൽ മുന്നിൽ മുകേഷ് അംബാനി ദുബായ് : ലോകസമ്പന്നരുടെ ഫോബ്സ് റിയൽടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം. എ യൂസഫലി. 58100 കോടി രൂപയുടെ (7 ബില്യൺ ഡോളർ) ആസ്തിയാണ് എം. എ യൂസഫലിക്കുള്ളത്. പട്ടികയിൽ 547ആം സ്ഥാനത്താണ് അദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഫുഡ് പ്രോസസിങ്ങ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളർച്ചാനിരക്കാണ് ലുലുവിനുള്ളത്. മിഡിൽ ഈസ്റ്റിൽ മാത്രം 260 ലേറെ

Read More
breaking-news

ഡൽഹിയിൽ വായു മലിനീകരണം തടയാൻ കർശന നടപടിക്ക് സുപ്രീം കോടതി നിർദേശം

ഡൽഹി :നാഷണൽ ക്യാപിറ്റൽ റീജിയനിൽ കാലങ്ങളായി തുടരുന്ന വായുമലിനീകരണം തടയുന്നതിനായി അറസ്റ്റിലേക്കു വരെ പോകാമെന്ന് സുപ്രീം കോടതി നിർദേശം. ഒക്ടോബർ മാസത്തോടെ ഇവിടെ വായു മലിനീകരണം ഏറ്റവും കൂടിയേക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശം.ഡൽഹി ഉൾപ്പെടുന്ന രാജസ്ഥാൻ ഉത്തർപ്രദേശ് ഹരിയാന തുടങ്ങുന്ന സംസ്ഥാനങ്ങളുടെ ഭാ​ഗങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് നാഷണൽ ക്യാപ്പിറ്റൽ റീജിയൻ. വിളവെടുപ്പിനു ശേഷം ഈ പ്രദേശത്തിനടുത്ത് ബാക്കി വരുന്ന വൈക്കോലുകൾ കത്തിച്ച് കളയുന്നതാണ് മേഖലയിൽ രൂക്ഷമായ വായുമലിനീകരണത്തിന് കാരണമാകുന്നത്. ഒക്റ്റോബർ മാസത്തോടെയാണ് ഈ പ്രദേശത്ത് മലിനീകരണം

Read More
breaking-news

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താൻ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു ദിവസത്തെ സമ്മേളനം

Read More
breaking-news

മോദി @75: മോദിക്ക് ഇന്ന് പിറന്നാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക നേതാക്കൾ മോദി ആശംസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് പാർട്ടിയിലും സർക്കാരിലും പൂർവാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂർത്തിയാക്കുന്നത്. നിർണായക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മോദിയല്ലാതെ മറ്റൊരു നേതാവിനെയും പകരം വയ്ക്കാൻ ബിജെപിക്കില്ല. ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ

Read More