breaking-news

Category Added in a WPeMatico Campaign

breaking-news sport

സമ്മാനദാന ചടങ്ങിൽ ആഗയുടെ പരാക്രമം, റണ്ണേഴ്സ് അപ് ചെക്ക് വലിച്ചെറിഞ്ഞു

ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സമ്മാനദാന ചടങ്ങിൽ പാക് നായകൻ്റെ പരാക്രമം. റണ്ണേഴ്സ് അപ് ചെക്ക് വലിച്ചെറിഞ്ഞാണ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ കലിപ്പ് തീർത്തത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധി അമിനുള്‍ ഇസ്​ലാമില്‍ നിന്ന് ചെക്ക് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ആഗയുടെ പരാക്രമം. ഇതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ കൂക്കി വിളിക്കുകയും ചെയ്തു.പരാജയം കഠിനമാണെന്ന് ആഗ പ്രതികരിച്ചു. ‘കയ്പ് നിറഞ്ഞതാണ് ഈ തോല്‍വി. ബാറ്റിംഗില്‍ ഞങ്ങള്‍ അത്ര മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ

Read More
breaking-news sport

ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം; കളിക്കളത്തിൽ നാടകീയ രം​ഗങ്ങൾ

ദുബായ്: ഇന്ത്യ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യ കപ്പ് ചാംപ്യൻമാരായ ശേഷം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. പാക്കിസ്ഥാന്‍റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയിൽ നിന്ന് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് എത്തിയില്ല. ടീം അംഗങ്ങൾക്കുള്ള വ്യക്തിഗത മെഡലുകളും ഇന്ത്യ ബഹിഷ്കരിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് എന്ന നിലയിൽ നഖ്വി ആയിരിക്കും ട്രോഫി നൽകുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയാണ് നഖ്വി. ഇയാളിൽ നിന്നു

Read More
breaking-news

ഉണ്ണി മുകുന്ദൻ ചിത്രം ‘മാ വന്ദേ വിവാദത്തിലേക്ക്; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സാധ്യത

കൊച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ അണിയറയിൽ ദുരൂഹത തേടി കേന്ദ്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ ബന്ധപ്പെട്ട വൃത്തങ്ങളുടെ അനുമതിയില്ലാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന പുതിയ വിവാദമാണ് ഉയരുന്നത്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സൂചനകൾ എത്തുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റര്‍ പുറത്തു വന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. നരേന്ദ്ര മോദി ആയി വേഷമിടുന്ന

Read More
breaking-news Kerala

ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി ദേവസം വിജിലൻസ്

ശബരിമലയിൽ നിന്നും കാണാതായ ദ്വാരകപാലത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ദേവസം വിജിലൻസ് ആണ് പീഠം കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് പരാതി നൽകിയതും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. പരാതി നൽകിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്.

Read More
breaking-news

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നു

തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൽ മരണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. അതേസമയം ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്‍ ആനന്ദിനെതിരെയാണ് കേസ്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ

Read More
breaking-news

താരാരാധനയുടെ ബലിമൃഗങ്ങൾ; കുരൂരിലെ മരണത്തിൽ വിജയിയ്ക്ക് വിമർശനവുമായി ജോയി മാത്യു

കൊച്ചി: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിൽ വിമർശനവുമായി നടൻ ജോയ് മാത്യു. താരാരാധനയുടെ ബലിമൃഗങ്ങൾ എന്ന തലക്കെട്ടോടെയാണ് ജോയ്‌മാത്യു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നതെന്ന് ജോയ് മാത്യു ചോദിക്കുന്നു. താരാരാധനയിൽ ഇത്രയധികം പേർ ബലിയാടുകളാകുന്നത് ആദ്യമാണെന്നും തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം താരാരാധനയുടെ ബലിമൃഗങ്ങൾ——————————-വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട്

Read More
breaking-news

വി​ജ​യ്‌​യു​ടെ വീ​ടി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു; ടി​വി​കെ​യ്ക്കെ​തി​രെ നാ​ല് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ന​ട​ന്‍ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി​യാ​യ ടി​വി​കെ​യ്ക്കെ​തി​രെ നാ​ല് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു. റാ​ലി​യു​ടെ മു​ഖ്യ​സം​ഘാ​ട​ക​നാ​യ ടി​വി​കെ​യു​ടെ ക​രൂ​ര്‍ വെ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ വി.​പി. മ​തി​യ​ഴ​ക​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ കൊ​ല​പാ​ത​ക ശ്ര​മം ( 109), കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ (110), മ​നു​ഷ്യ​ജീ​വ​നോ അ​വ​രു​ടെ സു​ര​ക്ഷ​യോ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​വൃ​ത്തി( 125ബി) ​അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കാ​തി​രി​ക്ക​ല്‍ (223) എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ടി​വി​കെ നേ​താ​വ് വി​ജ​യ്‌​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട വി​ജ​യി​ക്കെ​തി​രെ

Read More
breaking-news

വിജയ്‌ നയിച്ച റാലിയിൽ വൻ അപകടം: മരണം 30 കടന്നു

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌ നയിച്ച റാലിയിൽ വൻ അപകടം. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും 30 പേർ കുഴഞ്ഞുവീഴുകയും ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം.. കുഴഞ്ഞു വീണവരിൽ ആറു പേർ കുട്ടികളാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. ആരോഗ്യ മന്ത്രിയും

Read More
breaking-news lk-special

മധു ബാലകൃഷ്ണന്റെ പുതിയ തുടക്കം; പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം പ്രൗഡ​ഗംഭീരമായി അരങ്ങേറി

കൊച്ചി: മലയാളികളെ സം​ഗീത വിസ്മയം കൊണ്ട് അമ്പരിപ്പിച്ച ​ഗായകൻ മധു ബാലകൃഷ്ണന്റെ പുതിയ ചുവടുവയ്പ്പിന് സാക്ഷിയായി കൊച്ചി ലുലുമാൾ. മധു ബാലകൃഷ്ണന്റെ പുതിയ സംരംഭമായ പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം ലുലുമാളിൽ അരങ്ങേറി. പുതിയ തുടക്കം പ്രിയ​ഗായകന്റെ അമ്മ ലീലാവതിയും ഭാര്യ ദിവ്യയുടെ മാതാവ് സാവിത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സം​ഗീതം സിനിമയിൽ മുഖ്യഘടകമായിരുന്നെങ്കിൽ ഇന്ന് അതിന്റെ സാധ്യതകൾ കുറയുകയാണെന്നും അതിനാൽ തന്നെയാണ് നല്ല സം​ഗീതത്തെ പരിഭോഷിപ്പാക്കാൻ തന്റെ ബാൻഡിലൂടെ ശ്രമിക്കുന്നതെന്നും മധു ബാലകൃഷ്ണൻ പ്രതികരിച്ചു.

Read More
breaking-news

അമൃതാനന്ദമയിക്ക്​ ആദരവുമായി സംസ്ഥാന സർക്കാർ

കൊല്ലം: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്‍റെ രജതജൂബിലി ആഘോഷ വേളയിൽ അമൃതാനന്ദമയിക്ക് ആദരവുമായി സംസ്ഥാന സർക്കാർ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്. മാതൃഭാഷയെ മറക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് അമ്മ ലോകത്തിന് നൽകക്‍യതെന്ന് മന്ത്രി പറഞ്ഞു. മലയാളഭാഷയുടെ മഹിമ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ഇത് കേവലം ആദരമല്ല, സാംസ്കാരികമായ ഉണർവാ​ണെന്നും മുഖ്യമന്ത്രിയുടെ ആശംസയും ആദരവും അറിയിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു 145K Share

Read More