ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കാക്കനാട്ടെ ജില്ലാ ജയിലിലേക്ക്; ആശുപത്രിയില്‍ പരിശോധന പൂര്‍ത്തിയാക്കി; പുറത്ത് തടിച്ച് കൂടിയത് വന്‍ ജനാവലി
കൊച്ചി: ബോബി ചെമ്മണ്ണൂരിനെ ഉടന്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് സംഘം ജയിലിലേക്ക് തിരിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിന് പിന്നാലെ കോടതി മുറിയില്‍ വച്ച് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡിലാണ്. എറണാകുളം ഫസ്റ്റ് ക്‌ളാസ് മജിസ്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പിന്നാലെയാണ് ബോബിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നും മെഡിക്കല്‍