വിഷുദിനത്തിൽ ധന്യയുടേയും മക്കളുടേയും സ്വപ്നം സാക്ഷാത്കരിച്ച് സേവാഭാരതി ; വിഷുക്കണിയായി ധന്യക്കും മകൾക്കും സ്വന്തം വീട്
വലപ്പാട്: ധന്യയുടേയും മകളുടേയും പ്രതീക്ഷകൾക്ക് വിഷുപ്പുലരിയിൽ വെളിച്ചമേകി ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സേവാഭാരതിയും. ഗൾഫിൽ വച്ച് മരണമടഞ്ഞ വലപ്പാട് സ്വദേശി സന്തോഷിന്റെ ആഗ്രഹമാണ് വിഷുപ്പുലരിയിൽ സാധ്യമായത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റേയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ നടൻ കൈലാഷ്, കായിമകമന്റേറ്ററും അവതാരകനുമായ ഷൈജു ദാമോദരനും ലുലു ഇന്ത്യ ഹെഡ് എൻ.ബി സ്വരാജും ചേർന്നു താക്കോൽ കൈമാറിയത്. ജീവിതം കരപിടിപ്പിക്കാനായി പ്രവാസിയായ സന്തോഷ് ജോലിതേടി ഗൾഫിലെത്തിയപ്പോഴാണ് അപ്രതീക്ഷിത മരണമെത്തുന്നത്. സന്തോഷിന്റെ മരണത്തോടെ മകളുംഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം അനാഥമായി.
