തീരാ നഷ്‌ടം സമ്മാനിച്ച 2024 വിടപറയുന്നു; എം.ടി മുതൽ കവിയൂർ പൊന്നമ്മ വരെ
സിനിമാ പ്രേക്ഷകര്‍ക്ക് തീരാ നഷ്‌ടം സമ്മാനിച്ച വര്‍ഷമാണ് 2024. ഒട്ടേറെ അതുല്യ കലാകാരന്മാര്‍ ഈ ലോകത്തോട് വിട പറഞ്ഞത് ഇനിയും നികത്താനാവാത്ത നഷ്‌ടമായി തന്നെയാണ് ആരാധകര്‍ കാണുന്നത്. ഒന്നിനും പകരം വയ്ക്കാനില്ലാത്ത വ്യക്തികളായിരുന്നു അവര്‍ ഓരോരുത്തരും. ഇനി നമ്മോടൊപ്പം ആ കലാകാരന്മാര്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം വളരെ ദുഃഖകരമാണ്. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത വ്യക്തിത്വങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. എം ടി വാസുദേവന്‍ നായര്‍ മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരനായിരുന്നു എംടി വാസുദേവൻ