ഈരാറ്റുപേട്ടയിൽ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന
പാലാ : ഈരാറ്റുപേട്ടയിലെ വാടക വീടിനുള്ളിൽ പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ ഇയാളുടെ വീട്ടിലെത്തി ഭീഷണി മുഴക്കി എന്നും വിഷ്ണുവിനെ മർദ്ദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിഷ്ണുവിൻറെ ഭാര്യയെ അവിടെയെത്തി അവഹേളിക്കും എന്ന് ഈ സംഘം ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.വിഷ്ണുവിനൊപ്പം ജീവനൊടുക്കിയ
