ഹേമചന്ദ്രനെ കൊന്നിട്ടില്ലെന്ന് വിശദീകരിച്ച നൌഷാദിന്റെ വീഡിയോ മൃതദേഹം കുഴിച്ചിട്ടത് ഭയംകൊണ്ടെന്നും വിശദീകരണം
വയനാട്ടിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ മധ്യവയസ്‌കനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിദേശത്തുളള മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണ് എന്നാണ് നൗഷാദ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നത്. കൊലപാതകം എന്ന് പറയുന്നത് ശരിയല്ലെന്നുംമറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ചാണ് അത് കുഴിച്ചിട്ടതെന്നും നൗഷാദ് വീഡിയോയിൽ പറയുന്നു. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ഹേമചന്ദ്രൻ താനുൾപ്പെടെ പല സുഹൃത്തുക്കൾക്കും പണം നൽകാനുണ്ട്. ഏകദേശം മുപ്പത്
