മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് :സൗബിൻ താഹിറിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി :മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. മരട് പോലീസ് സ്റ്റേഷനിലാണ് നടപടികൾ . സൗബിൻ അടക്കമുള്ളവർ രാവിലെ സ്റ്റേഷനിൽ ഹാജരായി.ഇന്നലെയും ഇവർ ഹാജരായിരുന്നു .സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു ഏഴു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ് . പരാതിക്കാരനു പണം മുഴുവൻ നൽകിയതാണെന്നാണ് സൗബിൻ പറയുന്നതു. ലാഭവിഹിതവും നൽകാൻ താൻ തയ്യാറാണെന്നും ലാഭവിഹിതം മാറ്റി വെച്ചിട്ടുണ്ടെന്നും സൗബിൻ പറയുന്നു.
