ഉത്തരകാശിയിലെ മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം കാര്യരക്ഷമമാക്കി വിവിധ സേനകൾ, രക്ഷാപ്രവർത്തനം ദുർഘടം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം. നിരവധി വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ 60 പേരെ കാണാനില്ലെന്ന് ഭരണകൂടത്തിന്റെ അനൗദ്യോഗിക കണക്ക്. ദുരന്തമുഖത്ത് ഇന്ത്യൻ ആർമിയുടെ 150 പേരടങ്ങുന്ന സംഘം രക്ഷാ ദൗത്യത്തിന് എത്തിച്ചേർന്നിട്ടുണ്ട്. അർദ്ധ സൈനിക വിഭാഗമായ ഇൻഡോ ടിബറ്റൻ പോലീസിന്റെ സേനാംഗങ്ങളും ദുരന്തസ്ഥലത്ത് എത്തിച്ചേരും. അഗ്നിരക്ഷാ സേനയും സംസ്ഥാന ദുരന്തനിവാരണ സേനകളുടേയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മേഘവിസ്ഫോടനത്തെ തുടർന്നുള്ള മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും താഴ്വരയിലെ ഗ്രാമമാകെ ഒലിച്ചുപോയ അവസ്ഥയാണ്. വെള്ളക്കെട്ടിൽ കല്ലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും മൂടിയതിനാൽ തന്നെ രക്ഷാപ്രവർത്തനം