ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആശ്വാസം; 1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മക്കാനൊരുങ്ങി ബിപിസിഎല്‍
ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ തന്നെ ആയിരം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിപിസിഎല്‍ പദ്ധതിയിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ ഇന്ത്യയിലെ ജനസമൂഹം വീര്‍പ്പുമുട്ടുമ്പോഴും പുതിയ മാറ്റത്തിന് വഴിവെക്കുകയാണ് ഇലക്ട്രിക് വാഹനങ്ങള്‍. നിരത്തുകളില്‍ അധികവും ഇലക്ട്രിക്ക് വാഹനങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇതിനോടനുബന്ധിച്ച് പുതിയ പദ്ധതിയുമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ തന്നെ ആയിരം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിപിസിഎല്‍ പദ്ധതിയിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്