archive

Category Added in a WPeMatico Campaign

archive feed

കേരളത്തില്‍ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാലാണ് ഇനിയുള്ള ദിവസങ്ങളിൽ മഴയുണ്ടാവാൻ കാരണം. സെപ്തംബർ 27,28 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാൾ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28ന് ആറു ജില്ലകൾക്കും യെല്ലോ അലർട്ടുണ്ട്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിന്‌ മുകളിലായും തെക്ക് കിഴക്കൻ അറബിക്കടലിനും

Read More
archive feed

ഒസൈറിസ് റെക്സ് ദൗത്യം വിജയം കണ്ടു

നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി 8.12നാണ് സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23ന് കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിലുള്ളത്. 2016

Read More
archive feed

സൗദി അറേബ്യൻ യുവതിയുടെ പരാതി; മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

സൗദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. പരാതിക്കു പിന്നാലെ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയത്. നിലവില്‍ ഇയാള്‍ വിദേശത്താണെന്നു പോലീസ് പറയുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി. 354-ാം വകുപ്പ് പ്രകാരമാണ് പോലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍

Read More
archive feed

കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലേത് അടക്കം ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് സംബന്ധിച്ചു. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് ടൂറിസം വളര്‍ച്ചയ്ക്ക് വന്ദേഭാരത് വഴിയൊരുക്കുന്നു. യാത്രാ കണക്ടിവിറ്റിയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കാസറഗോഡ്-തിരുവനന്തപുരം, ഉദയ്പൂര്‍-ജയ്പുര്‍, തിരുനെല്‍വേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബംഗളൂരു, വിജയവാഡ-ചെന്നൈ, പട്‌ന-ഹൗറ, റൂര്‍ക്കേല-ഭുവനേശ്വര്‍-പുരി,

Read More
archive feed

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ലോകം തുറന്ന് നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്‌. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു 1946-ൽ തിരുവല്ലയിൽ ജനിച്ച അദ്ദേഹം 1968-ൽ കേരള സർ‌വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാ സംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ

Read More
archive feed

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സർവീസ് ഇന്ന്മുതൽ; ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോട്ട് നടക്കും. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് നിർവഹിക്കുക. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന യാത്രയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അവസരമുണ്ടാവുക. ചൊവ്വാഴ്ച്ച മുതൽ ട്രെയിനിന്റെ റെഗുലർ സർവീസുകൾ ആരംഭിക്കും. 26ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ

Read More
archive feed

നിപ ആശങ്കയിൽ ആശ്വാസം; കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന് ക്ലാസ് തുടരണം. സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു. സ്കൂളുകളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ്മുറികളിലും സാനിറ്റൈസര്‍ വെക്കണം. എല്ലാവരും ഇതുപയോഗിച്ച്‌

Read More
archive feed

മന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം; കെ എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ചെന്ന സംഭവത്തില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരേ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു. ഒരു അന്തവും കുന്തവും തിരിയാത്ത സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്ന കെഎം ഷാജിയുടെ പ്രസംഗത്തിനെതിരേയാണ് കേസെടുത്ത്. പ്രസംഗം സംബന്ധിച്ച്‌ മലപ്പുറം ജില്ലാ പോലിസ് മേധാവിയോട് റിപോര്‍ട്ട് തേടിയതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വീണാ ജോര്‍ജിനെതിരായ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍

Read More
archive feed

മേഖലാതല അവലോകന യോഗങ്ങൾ; ആദ്യ യോഗം 26നു തിരുവനന്തപുരത്ത്

ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോക യോഗം. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. തിരുവനന്തപുരം,

Read More
archive feed

മേഖലാതല അവലോകന യോഗങ്ങൾ; ആദ്യ യോഗം 26നു തിരുവനന്തപുരത്ത്

ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോക യോഗം. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. തിരുവനന്തപുരം,

Read More