loginkerala breaking-news വിമാനപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിത നായർക്കെതിരെ ജാതിയധിക്ഷേപം; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
breaking-news

വിമാനപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിത നായർക്കെതിരെ ജാതിയധിക്ഷേപം; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

കൊച്ചി: വിമാനപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിത നായർക്കെതിരെ ഫേസ്ബുക്കിൽ മോശം കമന്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ, കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസിൽദാർ സുദർശനനാണ് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്. രഞ്ജിതക്കെതിരെ ജാതി അധിക്ഷേപം അടക്കം നടത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. കേരള സർക്കാർ നൽകിയ ജോലിയിൽ നിന്ന് ലീവെടുത്ത് ലണ്ടനിൽ പോയാൽ ഇങ്ങനെയിരിക്കും എന്ന് തുടങ്ങുന്നു വിമാനാപകടത്തിൽ മരിച്ച യുവതിയെ കുറിച്ചുള്ള കുറിപ്പുകൾ. പ്രതിയായ എം. പവിത്രൻ സമാന കേസിൽ മുൻപും സസ്പെൻഷൻ നേരിട്ട വ്യക്തിയാണ്.

Exit mobile version