വയനാട്: കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുളം പ്രാഥമിക ആരോഗ്യത്തിലും ഗവ മെഡിക്കൽ കോളേജിലുമായി 61 പേർ ചികിത്സയിലുണ്ട്.
12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികൾ അടക്കം 49 പേരെ ഗവ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
breaking-news
Kerala
വയനാട് ബസ് കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്; 61 പേർ ആശുപത്രിയിൽ
- June 12, 2025
- Less than a minute
- 3 months ago

Leave feedback about this