കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി. വാക്കാല്‍ പരാമര്‍ശമാണ് ഇതുസംബന്ധിച്ച് കോടതി നടത്തിയത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി പരാമര്‍ശം നടത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഉച്ചക്ക് മൂന്നരക്ക് ഹൈകോടതി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും കോടതി അറിയിച്ചു.
പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂര്‍? ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈകോടതിയുടെ നടപടി. ഹര്‍ജിയില്‍ വീണ്ടും നടിയെ അപമാനിച്ചതില്‍ ഹൈകോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നുമായിരുന്നു ഹരജിയിലെ പരാമര്‍ശം. ഇതില്‍ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹരജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.
പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബി ചെമ്മണ്ണൂരിനോട് ചോദിച്ചിരുന്നു. സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണൂര്‍ ഉറപ്പു നല്‍കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂര്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു
Leave feedback about this