കൊല്ലം: കുടിവെള്ളം മറന്നു കൊണ്ട് ബ്രൂവറി വേണ്ടെന്ന് നിലപാട് കടുപ്പിച്ച് സി.പി.െഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്യം. ഇക്കാര്യത്തിൽ സി.പി.െഎ നിലപാട് എക്സൈസ് മന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് വികസനം വന്നാലും അത് കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത് എന്നതാണ് മുഖ്യം. സി.പി.െഎ വികസനത്തിന് എതിരല്ലെന്നും ബിനോയ് വിശ്യം വ്യക്തമാക്കി. എല്ലാക്കാലത്തും തങ്ങളുടെ നിലപാട് ഇത് തന്നെയായിരിക്കുമെന്നും ബിനോയ് വിശ്യം വ്യക്തമാക്കി. പാലക്കാട് ഏലപ്പുള്ളിയിൽ ബ്രൂവറി വിവാദം ഉടലെടുത്തപ്പോൾ തന്നെ എക്സൈസ് മന്ത്രിയുമായി ബിനോയ് വിശ്യം കൂടിക്കാഴ്ച നടത്തിയിരുന്നു.
പദ്ധതി കൊണ്ട് ജല ദൗർലഭ്യത ഉണ്ടാകില്ലെന്നാണ് മന്ത്രി ബിനോയ് വിശ്യത്തെ ബോധിപ്പിച്ചത്. എന്നാൽ എൽ.ഡി.എഫിലെ രണ്ട് നിലപാടുകൾ തുടരുന്ന സാഹചര്യത്തിൽ ബ്രൂവറി ആയുധമാക്കി രംഗത്തെത്തുകയാണ് യു..ഡി.എഫും. ബ്രൂവറിക്കെതിരെ കൂടുതൽ സമര മുറകളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടറിയേറ്റ് പടിക്കലേക്ക് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. എന്ത് വന്നാലും അനധികൃതമായി നടപ്പിലാക്കുന്ന ബ്രൂവറി അനുവദിക്കില്ലെന്നാണ് യു.ഡി.ഫ് നിലപാട്.
Leave feedback about this