loginkerala breaking-news വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണു; അപകടം ധാക്കയിൽ
breaking-news World

വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണു; അപകടം ധാക്കയിൽ

ധാക്ക: ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണ് അപകടം. ധാക്കയിലെ വടക്കൻ പ്രദേശത്തുള്ള സ്കൂൾ കാമ്പസിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു.

ധാക്കയിലെ ഉ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിന്റെ കാമ്പസിലേക്ക് ഇന്ന് ഉച്ചയോടെയാണ് വിമാനം തകർന്നു വീണത്. അപകട സമയം സകൂളിൽ കുട്ടികളുണ്ടായിരുന്നു. വിമാനം വീണയുടൻ തന്നെ തീയും പുകയും ഉയരുകയും ചെയ്തു. തകർന്നുവീണ എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് കാര്യാലയം അറിയിച്ചു. ഒരാൾ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും അഗ്നിശമന ഉദ്യോഗസ്ഥ ലിമ ഖാൻ വ്യക്തമാക്കി.

Exit mobile version