സ്താന: അസർബൈജാനിൽ നിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം തകർന്നത് റഷ്യയുടെ ആക്രമണത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. റഷ്യൻ മിസൈൽ ആക്രമണത്തിൽ വിമാനം തകർന്നതായാണ് അസർബൈജാനിലെ സർക്കാർ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ റഷ്യ ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അസർബൈജാൻ വിമാനത്തെ തകർത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
അതേസമയം അന്വേഷണ റിപ്പോർട്ട് പുറത്തുവരാതെ തങ്ങളെ കുറ്റപ്പെടുത്തരുതെന്ന് റഷ്യ പ്രതികരിച്ചു. വിമാനാപകടത്തിൽ 38 പേരാണ് മരിച്ചത്. ക്രിസ്മസ് ദിനത്തിൽ അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽനിന്നു റഷ്യയിലെ ചെചൻ നഗരമായ ഗ്രോസ്നിയിലേക്കാണു വിമാനം യാത്രയാരംഭിച്ചത്.
എന്നാൽ നിശ്ചിത പാതയിൽനിന്ന് വ്യതിചലിച്ച വിമാനം നൂറുകണക്കിനു കിലോമീറ്റർ അകലെ കസാക്കിസ്ഥാനിൽ അക്താവു നഗരത്തിലെ വിമാനത്താവളത്തിനു മൂന്നു കീലോമീറ്റർ അകലെ അടിയന്തരമായി നിലത്തിറക്കാൻ ശ്രമിക്കവേ തീപിടിച്ചു തകരുകയായിരുന്നു.
Leave feedback about this