loginkerala breaking-news അണ്ണാമലൈ ബി.ജെ.പിയിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ട്
breaking-news India

അണ്ണാമലൈ ബി.ജെ.പിയിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ട്

ചെന്നൈ: തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബി.ജെ.പിയിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടിയിൽനിന്നുള്ള രാജി സമർപ്പിച്ചതായാണ് വിവരം. ​ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് ഡൽഹിയിൽവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും.

മാന്യമായ രീതിയിൽ പാർട്ടിയുമായുള്ള ബന്ധം വേർപ്പെടുത്താൻ അണ്ണാമലൈ നിതിൻ നബിനും സെക്രട്ടറി ബി.എൽ. സന്തോഷുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. കൂടാതെ ഇനി സ്വന്തം പാത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് അണ്ണാ​മലൈ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

Exit mobile version