Business

പുള്ളിമാനുകള്‍ക്ക് ജീവിതമൊരുക്കി വന്‍താര; 20 പുള്ളിമാനുകളെ ഗുജറാത്തിലെ ബന്നി പുല്‍മേടുകളില്‍ എത്തിച്ചു

ഗുജറാത്തിലെ ബന്നി പുല്‍മേടുകളിലെ പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുള്ളിമാനുകള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കി വന്‍താര. അനന്ത് അംബാനി നേതൃത്വം നല്‍കുന്ന സംരംഭമാണ് വന്‍താര. ഗുജറാത്ത് സര്‍ക്കാരിന്റെ വനം വകുപ്പുമായി ചേര്‍ന്നാണ് 20 പുള്ളിമാനുകളെ 70 ഹെക്ടര്‍ സംരക്ഷിത പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ദുര്‍ബലവുമായ പുല്‍മേടുകളുടെ ആവാസവ്യവസ്ഥകളില്‍ ഒന്നാണ് ബന്നി ഗ്രാസ് ലാന്‍ഡ്‌സ്. ഇവിടുത്തെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് അംഗമായ അനന്ത് അംബാനി സ്ഥാപിച്ച വന്‍താര വന്യജീവി സംരക്ഷണ സംരംഭമെന്ന നിലയില്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ജാംനഗറില്‍ ഗ്രീന്‍സ് സുവോളജിക്കല്‍, റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററും വന്‍താര നടത്തുന്നു.

ഇവിടെ നിന്നാണ് പുള്ളിമാനുകളെ എത്തിച്ചത്. പ്രത്യേകം ഡിസൈന്‍ ചെയ്ത ആംബുലന്‍സുകളിലാണ് പുള്ളിമാനുകളെ ബന്നി ഗ്രാസ് ലാന്‍ഡ്‌സിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയില്‍ 2600 സ്‌ക്വയര്‍ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ബന്നി ഗ്രാസ് ലാന്‍ഡ്‌സ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video