loginkerala breaking-news പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
breaking-news Kerala

പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് സ്വദേശി പ്രകാശൻ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3), തമ്പി – മാധവി ദമ്പതികളുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും 5 മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.

രണ്ടുകുട്ടികളെയാണ് ആദ്യം കുളത്തില്‍നിന്ന് പുറത്തെടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്‌ക്കെത്തിച്ചു. പ്രകാശൻ്റെ സഹോദരി ഭർത്താവ് ക്യഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടൻ തന്നെ ഇവരിൽ രാധികയെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും മറ്റു രണ്ടുപേരെയും പാലക്കാട് ജില്ലാ അശുപത്രിയിലും എത്തിക്കുകയായിരുന്നു. രാധിക മരുതുംകാട് ഗവ. എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയും പ്രദീപ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു. കളിക്കുന്നതിനിടെയാണ് കുട്ടികള്‍ കുളത്തില്‍ വീണതെന്നാണ് നാട്ടുകാര്‍ പങ്കുവെയ്ക്കുന്ന പ്രാഥമികവിവരം.

Exit mobile version