കൊച്ചി: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അജ്മലിനെ വെൻറിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യ നില തൃപ്തികരം.അമലിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയാണ് അജ്മൽ (33). കഴിഞ്ഞ ജനുവരിയിൽ പ്രവാസ ജീവിതത്തിനിടെ അജ്മലിന് (33) ഗുരുതര ഹൃദയാഘാതം സംഭവിച്ചത്. ഹൃദയം മാറ്റിവയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തിയത്. അങ്ങനെ അമലിന്റെ ഹൃദയം അജ്മലിൽ എത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഹൃദയവുമായി ആംബുലൻസ് ആഭ്യന്തര വിമാനത്താവളത്തിലെത്തി.
അവിടെ നിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലേക്ക്. എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽ നിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിലെത്തിച്ചു. ഓർമ്മകൾക്ക് മരണമില്ലരണ്ടുവർഷം മുമ്പുവരെ മലയിൻകീഴ് തച്ചോട്ടുക്കാവിലെ സുഹൃത്തിന്റെ ടർഫിലെ സഹായിയായിരുന്നു അമൽ. അവിടെ കളിക്കാനെത്തിയിരുന്ന ആർക്കും അമലിന്റെ ചിരിക്കുന്ന മുഖം മറക്കാകാനാകില്ല. എല്ലാവർക്കും ആത്മബന്ധം തോന്നുന്ന പ്രകൃതം. ടർഫിലെത്തുന്നത് അടുത്ത സുഹൃത്തുക്കളാണെങ്കിൽ കളിക്കാനും ഒപ്പം കൂടും. മികച്ച ഫുട്ബോൾ കളിക്കാരനുമായിരുന്നു.മലിന്റെ ജീവൻ വാഹനാപകടത്തിലാണ് പൊലിഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ ഹെലികോപ‌്ടറിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്തിച്ച അമലിന്റെ ഹൃദയം മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിൽ ചേർത്തുവച്ചു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
Leave feedback about this