breaking-news Kerala

ആ​ലി​ന്‍ ഷെ​റി​ന് കേ​ര​ളം യാ​ത്രാ​മൊ​ഴി​യേ​കു​ന്നു, പൊ​തു​ദ​ർ​ശ​നം ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ അ​ഞ്ചു​പേ​ർ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി മ​ര​ണ​ത്തി​ലും മാ​തൃ​ക​യാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന് കേ​ര​ളം ഇ​ന്ന് വി​ട​ചൊ​ല്ലു​ന്നു. മ​ല്ല​പ്പ​ള്ളി നെ​ടു​ങ്ങാ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം 3.30-ന് ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ലേ​ക്ക് വി​ലാ​പ‍​യാ​ത്ര​യാ​യി ആ​ലി​ന്‍റെ ഭൗ​തി​ക ശ​രീ​രം എ​ത്തി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ക്കും.

മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ എ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​യ ആ​ലി​ൻ ഷെ​റി​ൻ, ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കോ​ട്ട​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ വി​യോ​ഗ​ത്തി​നി​ട​യി​ലും അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ കാ​ട്ടി​യ വ​ലി​യ മ​ന​സ്സ് അ​ഞ്ചു​പേ​ർ​ക്കാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video