കൊച്ചി: ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻ.ഡി.പി.സി ആക്ടിലെ വകുപ്പ് 27, 28 വകുപ്പ് പ്രകാരമാണ് കേസെടുത്തത് ഗൂഡാലോചന കുറ്റമുൾപ്പടെ ചുമത്തി എഫ്.െഎ,.ആർ ചുമത്തി. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ആസൂത്രിത സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും കണക്കിലെടുത്താണ് കേസെടുക്കാൻ പൊലീസ് നീക്കം. രക്തസാമ്പിളും സ്രവും , തലമുടി നാരും ഉൾപ്പടെ പരിശോധന നടത്താനാണ് നീക്കം. നടനുമായി പൊലീസ് വൈദ്യപരിശോധനയ്ക്കായി പുറപ്പെട്ടു. രാസ ലഹരി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് ഇറങ്ങി ഓടിയതെന്ന് പൊലീസ് അനുമാനം. ലഹരി ഇപടാുകാരൻ ഷഹീറിനെ അറിയാമെന്ന് ഷൈൻ പൊലീസിന് മൊഴി നൽകി.
സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴിയും പൊളിഞ്ഞു. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നൽ പൊലീസ് ഈ മൊഴി തള്ളി. . ഡാൻസാഫ് സംഘമാണെന്ന് അറിഞ്ഞില്ല, ഗുണ്ടകളാണെന്നാണ് കരുതിയിരുന്നതെന്നും താരം പൊലീസിന് മൊഴി നൽകിയത്. ഷൈനിന്റെ ഫോൺ അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. വാട്സ് ആപ്പ് ചാറ്റുകളും ഗൂഗിൾ പേ കൈമാറ്റങ്ങളും പരിശോധിക്കുകയാണ്.
രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ ഉച്ചയായിട്ടും തുടരുകയാണ്. ഒരു ഫോൺ മാത്രമാണ് താരം പൊലീസിന് മുന്നിൽ ഹാജരാക്കിയിട്ടുള്ളത്. ഒന്നിലേറെ ഫോണുകൾ താരത്തിനുണ്ടെന്നാണ് പൊലീസ് അനുമാനം. തെളിവുകളോ സാക്ഷികളോ സാഹചര്യ തെളിവുകളോ ഇല്ലാത്ത കേസിൽ ഏത് രീതിയിലാണ് താരത്തിനെതിരെ നടപടിയെടുക്കുക എന്നതാണ് വെല്ലുവിളി. നർക്കോട്ടിക്ക് സെൽ അസിസ്റ്റൻഡ് കമ്മീഷ്ണർ അടക്കം സ്റ്റേഷനിലെത്തി ചോദ്യം ചെയ്യൽ തുടരുകയാണ്. എക്സൈസ് – പൊലീസ് സംഘം സംയുക്തമായിട്ടാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്.
32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
2015-ലെ കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോയെ അടുത്തയിടെയാണ് തെളിവില്ലെന്നു കണ്ട് കോടതി വെറുതേ വിട്ടത്. കൊച്ചി കടവന്ത്രയിൽ നടത്തിയ റെയ്ഡിൽ ആയിരുന്നു കൊക്കെയ്‌നുമായി ഷൈനും മോഡലുകളും പിടിയിലായത്. ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയർന്നിരുന്നു.
Leave feedback about this