കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്. ലോഡുമായി വരികയായിരുന്ന ടിപ്പർലോറി കുഴിയിൽ വീണ് മറിയുകയായിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് തന്നെ പലതരത്തിലുള്ള പരാതികളും ഉയർന്നിരുന്നു. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പരസ്യപ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. ടിപ്പർ വീണതോട് കൂടി ഈ സർവീസ് റോഡിലെ ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. ഭാരം കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടതെന്ന് സൂചന. ഡ്രൈവറും ക്ലിനറും പരിക്കുകളോടെ രക്ഷപ്പെട്ടു.
ഓടിക്കൊണ്ടിരുന്ന ലോറി കുഴിയിൽ മറിഞ്ഞ് അപകടം
