loginkerala breaking-news കാസർ​ഗോഡ് നാലരവയസുകാരിക്ക് പാമ്പ് കടിയേറ്റു; കുട്ടി തീവ്രപരിചരണ വിഭാ​ഗത്തിൽ
breaking-news Kerala

കാസർ​ഗോഡ് നാലരവയസുകാരിക്ക് പാമ്പ് കടിയേറ്റു; കുട്ടി തീവ്രപരിചരണ വിഭാ​ഗത്തിൽ

കാസർകോട്: എളേരിത്തട്ട് നാലരവയസുള്ള കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റത്. കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂർ സ്വദേശി മുഹമ്മദ് അൻസാറിനാണ് പാമ്പുകടിയേറ്റത്. പുലർച്ചെ കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കിളിമാനൂരിൽ യുവതിക്ക് പാമ്പു കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാമ്പുകടിയേറ്റാൽ 108 ആംബുലൻസുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകാൻ വൈദഗ്ധ്യം ഉള്ളവരാണ് 108 ആംബുലൻസ് ജീവനക്കാർ. കൂടാതെ സമീപത്ത് എവിടെയൊക്കെ ആന്റിവെനം ലഭ്യമാകും എന്നതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്. അതുമൂലം കാലതാമസമില്ലാതെ ചികിത്സ ഉറപ്പു വരുത്താനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.

Exit mobile version