Business Kerala

സന്ദർശകരുടെ മനം കവർന്ന് 20 അടി ഉയരമുള്ള ചുട്ടിമുഖൻ; ലുലു ഒരുക്കിയ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു

കൊച്ചി: ലുലുമാളിലെ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു. പുരാണങ്ങളെയും കഥകളി രൂപങ്ങളേയും സാങ്കൽപ്പിക ഭാവനയിൽ അവതരിപ്പിച്ച് ലുലു ഒരുക്കിയ ചുട്ടിമുഖൻ, കാക്കത്തമ്പുരാൻ, നാ​ഗമുഖി എന്നീ ശിൽപങ്ങളാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പത്ത് ദിവസം നീണ്ട് നിന്ന ലുലുവിലെ ഓണാഘോഷത്തിൽ ലുലു ഒരുക്കിയ ഈ വേറിട്ട തീം ഇതിനോടകം കൗതുകമായി മാറി കഴിഞ്ഞു. കഥകളി വേഷം അണി‍ഞ്ഞ വേഴാമ്പലാണ് ചുട്ടിമുഖൻ. ലുലുമാളിന്റെ പ്രധാന കവാടത്തിന് മുന്നിലായിട്ടാണ് ഈ ശിൽപം പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. മഹാബലി തമ്പുരാന്റെ പ്രതിരൂപമായ ഓണപ്പൊട്ടനും മാളിലെത്തി.

ലുലുമാളിലെ ഏട്രിയത്തിൽ ഒരുക്കിയ ഓണം പശ്ചാത്തലമായ പക്ഷിരൂപത്തിലുള്ള ഹോഡിങ്ങിസ്.

സാങ്കൽപിക അവതരണമായ നാ​ഗമുഖി സ്ഥാപിച്ചിരിക്കുന്നത് മാളിലേക്കുള്ള മെട്രോ എൻട്രിയിലാണ്. ലുലു മാൾസ് ഇന്ത്യ മാർക്കറ്റിംഗ് വിഭാഗം മേധാവി ഐശ്വര്യ ബാബുവിന്റെ നേതൃത്വത്തിൽ ആർട്ട് റൂം, ലുലു ഇവെന്റ്സ് വിഭാ​ഗം, സൂക് സ്റ്റുഡിയോ തുടങ്ങിയവരുമായി സഹകരിച്ചാണ് ഈ ക്യാമ്പെയ്ൻ നടപ്പിലാക്കിയത്.മലബാറിൽ മാത്രം ആചരിച്ചിരുന്ന ഓണപ്പൊട്ടൻ ആദ്യമായി ലുലു ഒരുക്കിയ ഓണം ഇവിടെയാണ് ആഘോഷത്തിലൂടെ കൊച്ചിയിലേക്കും എത്തി.

പടം അടിക്കുറിപ്പ്: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാ​ഗമായി സാങ്കൽപ്പിക ഭാവനയിൽ ഒരുക്കിയ കഥകളിലരൂപത്തിലുള്ള വേഴാമ്പൽ ശിൽപം.

20 അടി ഉയരമുള്ള ചുട്ടിമുഖനാണ് ഓണക്കാഴ്ചകളിൽ കയ്യടി നേടുന്നത്. പക്ഷിമുഖത്തിലൊരുക്കിയ ഓണം ഹോഡിങ്ങുകളും മാളിന്റെ അകത്തെ കാഴ്ചകളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഓണാഘോഷം കഴിഞ്ഞും ഈ ശിൽപപ്രദർശനമുണ്ടാകും. ഷോപ്പിങ്ങിനൊപ്പം കേരളത്തിന്റെ തനത് പൈതൃകമൊരുക്കുന്ന കാഴ്ചകൾ സന്ദർശകരിലേക്ക് എത്തിക്കുകയാണ് മാൾ.

ലുലു ഓണാഘോഷത്തിന്റെ ഭാ​ഗമായി സാങ്കൽപിക ഭാവനയിലൊരുക്കിയ നാ​ഗമുഖി ശിൽപം. മെട്രോ എൻട്രിയിലാണ് ഈ ശിൽപം സ്ഥാപിച്ചിരിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video