വാഷിങ്ടൺ: നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങി. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾ കേന്ദ്രീകരിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത് തന്റെ ഉത്തരവ് അനുസരിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരർക്കെതിരെ യുഎസ് അതിശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ് തന്നെ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്നതിൽ നൈജീരിയയിലെ സർക്കാർ പരാജയപ്പെട്ടെന്നും, നിരപരാധികളായ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്നുമാണ് ട്രംപിന്‍റെ വിശദീകരണം. ഭീകരർക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഒക്ടോബർ അവസാനം മുതൽ ട്രംപ് പറഞ്ഞിരുന്നു.

Leave feedback about this