breaking-news lk-special

ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി; എം.എ യൂസഫലിയിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി

കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്ന ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.
ലുലു മാൾ അവതരിപ്പിക്കുന്ന സിഗ്നേച്ചർ ക്ലബ് മെമ്പർഷിപ്പിലൂടെ നിരവധി പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. നാല് പ്രത്യേക പ്ലാനുകളിലൂടെയാണ് ലുലു സി​ഗ്നേച്ചർ ​ക്ലബ് മെമ്പർഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലാസിക്ക്- 15,000 രൂപ, പ്രീമിയം മെമ്പർഷിപ്പിന് 30,000 രൂപ, ​ഗ്രാൻഡ് മെമ്പർഷിപ്പിന് 60,000 രൂപ, റോയൽ മെമ്പർഷിപ്പിന് 1,10,000 രൂപ നിരക്കിൽ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.

ഓരോ മെമ്പർഷിപ്പും ലുലുവിന്റെ ഷോപ്പിംഗ് അനുഭവത്തോടൊപ്പം മറ്റു പ്രീമിയം സേവനങ്ങളും ലൈഫ്‌സ്റ്റൈൽ പ്രിവിലേജുകളും ലഭ്യമാക്കിയിട്ടുണ്ട്. ലുലു ഷോപ്പിംഗ് വൗച്ചറുകൾ, ​ഗ്രാൻഡ് ഹയാത്ത് ബോൾ​ഗാട്ടി , ലുലു മാരിയറ്റ് അടക്കമുള്ള ആഡംബര ഹോട്ടലുകളിലെ സ്റ്റേക്കേഷൻ പാക്കേജുകൾ, ഫൈൻ ഡൈനിംഗ് , ലുലു പിവിആറിൽ സിനിമ പ്രിവിലേജുകൾ, സൗജന്യമായ നോർമൽ പാർക്കിങ്ങും വാലറ്റ് കാർ പാർക്കിംഗ്, ലുലു ഫൺട്യൂറ വൗച്ചറുകൾ കൂടാതെ വിപുലമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :8943151234

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video