കോഴിക്കോട്: കോഴിക്കോട് സർവകലാശാല യു.ജി വിദ്യാർത്ഥികളുടെ മലയാളം സിലബസിൽ വേടൻ ഉൾപ്പെടുത്തുന്നത് ഡോ എം.എം ബഷീറിന്റെ പഠന റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോ.പി രവീന്ദ്രൻ. വേടൻ മദ്യപിച്ചു എന്ന ആരോപണത്തിന്റെ പേരിൽ സിലബസിന്റെ ഭാഗമായി വേടന്റെ റാപ്പ് സംഗീതത്തെ പരിഗണിക്കാതിരിക്കുന്നത് ശരിയല്ലെന്നും വി.സി പ്രതികരിച്ചു.
വേടൻ സിലബസിന്റെ ബാഗമാക്കാനുള്ള ബോർഡ് ഓഫ് സ്റ്റഡീസിന്റെ തീരുമാനത്തെ എതിർത്ത് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയിരുന്നു. പിന്നാലെ സർവകലാശാലയ്ക്കും ഗവർണർക്കും പരാതിയെത്തിയതിന് പിന്നാലെ റിപ്പോർട്ട് സമർപ്പിക്കാൻ ഡോ എം.എം ബഷീറിനെ ചുമതലപ്പെടുത്തുകയായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ സിലബസിൽ ഉൾപ്പെടുത്താതിരിക്കാനാണെങ്കിൽ ജോൺ എബ്രഹാമിന്റേയും മോഹൻലാലിന്റേയും സിനിമകൾ കാണാനോ അയ്യപ്പന്റെ കവിതകൾ പഠിക്കാനോ കഴിയില്ലെന്നായിരുന്നു വി.സിയുടെ പ്രതികരണം.
Leave feedback about this