ഒരു നാഗരമാകെ കീഴടക്കിയ നിമിഷം തന്റെ അരികിലേക്ക് ഒരു യുവതി ഒരു പൊതിയുമായി എത്തുന്നു. അതിലെ ചിത്രം കണ്ട നിമിഷം ഉള്ളിൽ കനലെരിഞ്ഞ് വേടൻ നിശബ്ദനായി നിന്നു. കഴിഞ്ഞ ദിവസമാണ് റാപ്പർ വേടൻ സർക്കാർ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ലുലുമാളിലേക്ക് എത്തിയത്. തന്റെ അടുത്തേക്ക് പർദ്ദ ധരിച്ച ഒരു യുവതി എത്തിയതും തനിക്ക് നീട്ടിയ സമ്മാനത്തിലും വേടന്റെ ഹൃദയം അലതള്ളി.
അതുവരെ കണ്ട വേടനായിരുന്നില്ല ആ നിമിഷം, കണ്ണു നിറഞ്ഞ് മുഖത്താകെ സങ്കടമായിരുന്നു’- ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മരിച്ചുപോയ അമ്മ ചിത്രയുടെ ഫോട്ടോ റാപ്പർ വേടന് നൽകിയയത്. മുക്കം മണാശ്ശേരി സ്വദേശിനി മെഹറൂജയായിരുന്നു. വേടന്റെ അമ്മ ചിത്ര കൊവിഡ് സമയത്ത് മൂന്ന് മാസത്തോളം മെഹറൂജയുടെ വീട്ടിലുണ്ടായിരുന്നു. അപ്പോൾ എടുത്ത ചിത്രമാണ് കഴിഞ്ഞ ദിവസം ഫ്രെയിം ചെയ്ത് വേടന് സമ്മാനിച്ചത്.
വീട്ടിലെത്തുമ്പോൾ ചിത്ര വേടന്റെ അമ്മയാണെന്ന് മെഹറൂജയ്ക്ക് അറിയില്ലായിരുന്നു. തൻ്റെ മകൻ പാടുമെന്നും യുട്യൂബിലൊക്കെ ഉണ്ടെന്നും അവൻ ഉയരങ്ങൾ താണ്ടിയാൽ കുടുംബം രക്ഷപ്പെടുമന്നും ചിത്ര പറയാറുണ്ടായിരുന്നെന്ന് മെഹ്റൂജ ഓർത്തു. പിന്നീട് വേടൻ പ്രസിദ്ധനാകുകയും ചിത്രയെ ബന്ധപ്പെട്ടപ്പോൾ കിട്ടിയില്ലെന്നും അവർ പറഞ്ഞു. അങ്ങനെയാണ് അച്ഛൻ മുരളിദാസിനെ ബന്ധപ്പെടുന്നത്. അപ്പോഴാണ് മരിച്ചുപോയെന്ന് അറിയുന്നത്. വേടൻ കോഴിക്കോട് വരുമ്പോൾ പടം വേദിയിൽ പോയി കൈമാറാൻ മുരളിദാസ് മെഹറൂജയോട് പറയുകയായിരുന്നു. വേടനിത് സന്തോഷമാകുമെന്നും മുരളിദാസ് പറഞ്ഞിരുന്നു. കോഴിക്കോട് പരിപാടിയിലാണ് വൈകാരികമായ നിമിഷങ്ങൾ അരങ്ങേറിയത്. ‘അവളെ ജാഫ്നയിൽ നിന്നാരോ തുരത്തി’ – വേടൻ തന്റെ റാപ്പ് സംഗീതത്തിൽ അമ്മയെ മുൻപും പരാമർശിച്ചിട്ടുണ്ട്. വേടന്റെ കണ്ണുനിറഞ്ഞ നിമിഷങ്ങളും അമ്മയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ ആകെ തീപോലെ പടരുകയാണ്.
Leave feedback about this