കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പോലീസ്. റെയിൽവേ ട്രാക്കിലും വീട്ടിലും നടത്തിയ പരിശോധനയിലും ഫോൺ കണ്ടെത്താനായില്ല.
മരിക്കുന്നതിന് തലേ ദിവസം ഭർത്താവ് നോബിയുമായി ഷൈനി ഫോണിൽ സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിൽ പ്രകോപനപരമായാണ് നോബി സംസാരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഷൈനി സ്വന്തം വീട്ടിൽ മാനസിക സമ്മർദം നേരിട്ടോയെന്നും പോലീസ് പറയുന്നു.
Leave feedback about this