കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ട്രെയിനി എഞ്ചിനീയർമാരെയും ട്രെയിനി സൂപ്പർവൈസർമാരെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ട്രെയിനി സൂപ്പർവൈസർ, 150 എഞ്ചിനീയർ ട്രെയിനി പോസ്റ്റുകൾ അടക്കം ആകെ 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റുകളിലേക്കാണ് നിയമനം.ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാൻ സമയമുണ്ട്. careers.bhel.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, മെറ്റലർജി സ്ട്രീമുകളിലെ ബിരുദ എഞ്ചിനീയർമാരെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് മേഖലകളിലെ ഡിപ്ലോമ ഹോൾഡർമാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ ഫീസ്: ജനറൽ, ഇഡബ്ല്യൂഎസ്, ഒബിസി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ 1072 രൂപ ഫീസായി നൽകണം. എസ് സി, എസ്ടി, പിഡബ്ല്യൂസി, എക്സ് സർവീസ് മെൻ എന്നിവർ 472 രൂപ ഫീസായി അടച്ചാൽ മതി.ശമ്പള സ്‌കെയിൽ
എഞ്ചിനീയർ ട്രെയിനി
ഒരു വർഷത്തെ പരിശീലന കാലയളവിൽ അടിസ്ഥാന ശമ്പളമായി 50,000 രൂപ ലഭിക്കും. പിന്നീട് 50,000-1,60,000 രൂപ ശമ്പള സ്‌കെയിലുണ്ടാകും. പരിശീലനത്തിന് ശേഷമുള്ള കാലയളവിൽ ശമ്പള സ്‌കെയിൽ 60,000 – 1,80,000 രൂപ വരെയാകും.
സൂപ്പർവൈസർ ട്രെയിനി
ഒരു വർഷത്തെ പരിശീലന കാലയളവിൽ അടിസ്ഥാന ശമ്പളം 32,000 രൂപ. പിന്നീട് 32,000-1,00,000 എന്ന ശമ്പള സ്‌കെയിലിലേക്ക് മാറും. പരിശീലന കാലയളവിന് ശേഷം അടിസ്ഥാന ശമ്പളം 33,500-1,20,000 ശമ്പള സ്‌കെയിലിലേക്ക് മാറും.
Leave feedback about this