കൊച്ചി: പൂക്കളുടെ വസന്തകാല ഉത്സവവുമായി ലുലുമാളിൽ പുഷ്പമേളയ്ക്ക് 12ന് തുടക്കമാകും. ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരത്തുക. ‘ലുലു ഫ്ളവര്‍ ഫെസ്റ്റ് 2025’ എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.അലങ്കാര സസ്യങ്ങൾ. വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്പ വൈവിധ്യങ്ങൾ മേളയിലെ കാഴ്ചയാകും. പൂന്തോട്ടം ക്രമീകരിക്കാൻ ആവശ്യമായ ചെടികൾ, ചെടികളിലെ വൈവിധ്യങ്ങൾ എല്ലാം പുഷ്പമേളയിലൂടെ നേരിട്ട് കാണാനും വാങ്ങുവാനും സാധിക്കും. വീടിന്റെ ഭംഗിക്കും നിറത്തിനും ചേരുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പൂക്കൾ ഒരുക്കി ഉദ്യാനം അലങ്കരിക്കാനും പുഷ്പമേള വഴി കഴിയും.
ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, പുഷ്പങ്ങള്‍ ഇവയൊക്കെ മേളയിലുണ്ട്. ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് പുഷ്പമേള നടക്കുന്നത്. 12 ന് തുടങ്ങുന്ന മേള 16 ന് അവസാനിക്കും. മേളയുടെ ഭാഗമായി കുട്ടികളുടെ ഫാഷൻ ഷോയും മാളിൽ അരങ്ങേറും. ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് വിഭാഗത്തിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും നൽകും. രജിസ്ട്രേഷൻ 12ന് സമാപിക്കും. പുഷ്പമേളയുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം നടി മഹിമാ നമ്പ്യാർ, കലാഭവൻ ഷാജോൺ, മാത്യു തോമസ് അർജുൻ അശോകൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ് , അമ്പരീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു മാൾ മാനേജർ റിജേഷ് ചാലുപ്പറമ്പിൽ,, ഓപറേഷൻസ് മാനേജർ ഒ. സുകുമാരൻ എന്നിവർ സന്നിഹിതരായി.
Leave feedback about this