Kerala

അധികാരത്തിന് വേണ്ടി ഉദ്ദവ് മൂല്യം മറക്കുന്നു; കേരളത്തിൽ ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയിൽ കൂട്ടരാജി; സംസ്ഥാന, ജില്ലാ ഭാരവാഹികൾ പാർട്ടി വിട്ടു

കൊച്ചി: ഉദ്ദവ് താക്കറെ വിഭാഗം ശിവസേന സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച എം.എസ് ഭുവനചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ശിവസേനയിൽ കൂട്ടരാജി. പാർട്ടി സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ള നേതാക്കളാണ് ഉദ്ദവ് താക്കറെ വിഭാഗം ശിവസേന വിട്ടത്. എറണാകുളം വൈ.എം.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. നേരത്തെ രാജിവെച്ച പാർട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന എം.എസ് ഭുവന ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ബാൽതാക്കറെ ശിവസേന രൂപീകരിച്ചതെന്ന് എം.എസ് ഭുവനചന്ദ്രൻ പറഞ്ഞു. എന്നാൽ ഉദ്ധവ താക്കറെ ഇതെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി സാനാതന മൂല്യങ്ങളെപ്പോലും തള്ളിപ്പറയുന്ന ഇതര പാർട്ടികളോടും മുന്നണികളോടുമൊക്കെ കൂട്ടുചേരുകയിരുന്നു. ഇതൊരിക്കലും അംഗീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങൾ രാജിവെച്ചതെന്നും എം. എസ് ഭുവനചന്ദ്രൻ പറഞ്ഞു.

പാർട്ടി സംസ്ഥാന വക്താവായിരുന്ന പള്ളിക്കൽ സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.ആർ ദേവൻ, ശിവസേന നേതാക്കളായിരുന്ന അഡ്വ. രാജീവ് രാജധാനി, രാമകൃഷ്ണൻ ഉണ്ണിത്താൻ, പുത്തൂർ വിനോദ്, പപ്പൻ കോഴിക്കോട്, ബിജു വാരപ്പുറത്ത്, അനിൽ ദാമോദരൻ, താമരക്കുള രവി, ടി. എസ് ബൈജു, കോട്ടുകാൽ ഷൈജു, പ്രസന്നൻ താന്നിമൂട് തുടങ്ങിയവർ സംസാരിച്ചു.പാർട്ടി സംസ്ഥാന വക്താവ് പള്ളിക്കൽ സുനിൽ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.ആർ ദേവൻ,സാമ്പത്തിക കാര്യ സമിതി ചെയർമാൻ കോട്ടുകാൽ ഷൈജു, മീഡിയ സെൽ ചെയർമാൻ പ്രസന്നൻ താന്നിമൂട്, വിജേന്ദ്രകുമാർ (തിരുവനന്തപുരം),ശാന്താലയം ശശികുമാർ (കൊല്ലം), താമരക്കുളം രവി (പത്തനംതിട്ട), രാമകൃഷ്ണൻ ഉണ്ണിത്താൻ (ആലപ്പുഴ), സുകുമാരൻ(കോട്ടയം), ബിനീഷ് (ഇടുക്കി), ജി സന്തോഷ്‌കുമാർ (എറണാകുളം), സതീഷ് വാരിക്കാട് (തൃശൂർ), അനൂപ് ഒറ്റപ്പാലം(പാലക്കാട്), സുരേഷ് (മലപ്പുറം), പത്മകുമാർ(കോഴിക്കോട്), സജിത് (വയനാട്), ജയരാജ് (കണ്ണൂർ), രാജേഷ് യാദവ് ( കാസർകോഡ്) എന്നിങ്ങനെ ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും മണ്ഡലം ഭാരവാഹികളുമടക്കമുള്ളവരാണ് രാജി വെച്ചതെന്ന് ടി ആർ ദേവൻ പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video