ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ കേന്ദ്രം വിജജയകരമായി വിക്ഷേപിച്ച സ്പെയ്ഡെക്സ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയതായി ഐ.എസ്.ആർ.ഒ. സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ സ്പേസ് സ്റ്റേഷനിൽ പോകാനും മനുഷ്യനെ കൊണ്ടു പോകാനും മനുഷ്യനെ കൊണ്ടു പോകുന്ന വാഹനങ്ങളെ സ്പേസ് സ്റ്റേഷനുമായി ഘടിപ്പിക്കാനും സാധിക്കും. കൂടാതെ, പല ഭാഗങ്ങളായി വിക്ഷേപിക്കുന്ന സ്പേസ് സ്റ്റേഷനെ കൂട്ടിയോജിപ്പിക്കാനും കഴിയുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായി ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങൾ വഹിച്ച് പി.എസ്.എല്‍.വി സി60 റോക്കറ്റാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് തിങ്കളാഴ്ച രാത്രി 10 മണിക്ക് പറന്നുയർന്നത്.
Leave feedback about this