breaking-news Business

ക്രിസ്തുമസ് രാവില്‍ മാളിലേക്ക് എത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍; ഡിസകൗണ്ട് വിപണിയിലെ തിരക്ക് വര്‍ദ്ധിക്കുന്നു

കൊച്ചി: ക്രിസ്തുമസ് -പുതുവത്സര രാവായതോടെ കൊച്ചി ലുലുവില്‍ തിരക്കേറി. ലുലു ഹൈപ്പര്‍, ഫാഷന്‍, ലുലു കണക്ടില്‍ ഉള്‍പ്പടെ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രമാണിച്ച് സീസണല്‍ സെയിലില്‍ വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മാത്രം പതിവില്‍ നിന്നും പത്തിരട്ടി സന്ദര്‍ശകര്‍ മാളിലേക്ക് എത്തി. ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും, ലുലു ഫാഷന്‍ സ്റ്റോറിലും ഒപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിപണി സജീവമാണ്. 20ല്‍ പരം കേക്കുകളുടെ വിപുലീകരിച്ച സ്റ്റോറും ഇത്തവണ ക്രിസ്തുമസ് സ്‌പെഷ്യലായി ഒരുക്കിയിട്ടുണ്ട്. മദ്യാംശം ഇല്ലാത്ത വിദേശ നിര്‍മ്മിത വൈനിന്റെ കളക്ഷനും ഉള്‍പ്പെടുന്നു. ആഘോഷനാളുകള്‍ പ്രമാണിച്ച് വരുന്ന ഡിസംബര്‍ 31 വരെ വന്‍ വിലക്കിഴിവാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രോസറി, നിത്യോപയോ?ഗ സാധനങ്ങള്‍, തുടങ്ങി, മത്സ്യം, മീറ്റ് , പാല്‍ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവില്‍ ലഭ്യമാകും.

30 ശതമാനം മുതല്‍ 50 ശതമാനം വരെ നീളുന്ന വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ മാളിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ആഘോഷ സീസണ്‍ പ്രമാണിച്ച് ക്രിസ്തുമസ് രാത്രി 12 മണി വരെയാണ് മാള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ലുലു ഫാഷനിലും, ഇലക്ട്രോണികിസ് ഗൃഹോപകരണ സാധനങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു കണക്ടിലും ക്രിസ്തുമസ് -പുതുവത്സര വിപണനം തുടരുകയാണ്. 50% വരെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ലുലു മാളിലെ എട്രിയത്തിലും പ്രവേശനകവാടത്തിലുമായി തയ്യാറാക്കിയിരിക്കുന്ന സാന്റാ സ്ട്രീറ്റ് തന്നെയാണ് സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ച. ഓരോ ദിവസവും ഓരോ കലാപരിപാടികള്‍ സന്റാ സ്ട്രീറ്റില്‍ അരങ്ങേറുന്നുണ്ട്. ഇവയ്ക്ക് പുറമേ ലുലുവില്‍ മിക്‌സ് ചെയ്ത വ്യത്യസ്തതരം കേക്ക് വിഭവങ്ങളുടെ സ്റ്റാളിലും തിരക്ക് കൂടുകയാണ്. ഇന്നലെ ക്രിസ്തുമസ് രാവില്‍ പതിവിലും ഇരട്ടി തിരക്കാണ് മാളില്‍ അനുഭവപ്പെട്ടത്. രാത്രിയില്‍ വിവിധ കലാപാരിപാടികളും മാളില്‍ അരങ്ങേറി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video