സർക്കാരിലെ വികസന പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് മുഖ്യമന്ത്രി ഉൾപ്പെടുള്ളവർ പറയുന്ന പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പൊതുമരാമത്ത് മന്ത്രി മന്ത്രി ജി സുധാകരന്.
കഴിഞ്ഞ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ പറ്റി എവിടെയും പറയുന്നില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
ഈ മാസം 24ന് ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുകയാണ്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകളിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എ.എം ആരിഫ് എം.പി, പി.പി ചിത്തരഞ്ജൻ എം.എൽ.എ എന്നിവരുടെ മാത്രമാണുള്ളത്. എന്നാൽ, മുൻ മന്ത്രി ജി. സുധാകരന്റെ ചിത്രമോ പേരോ നൽകിയിട്ടില്ല. ഇതാണ് സുധാകരനെ ചൊടിപ്പിച്ചത്.
ആലപ്പുഴ ജില്ലയിലെ ഓരോ പാലങ്ങളും എണ്ണിപ്പറഞ്ഞാണ് വിമര്‍ശനം. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത് ഓര്‍ക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ലെന്നും ജി സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.