loginkerala archive ഹോക്കി ലോക റാങ്കിംഗില്‍ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വനിതകള്‍
archive sport

ഹോക്കി ലോക റാങ്കിംഗില്‍ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വനിതകള്‍

ഇംഗ്ലണ്ടിനെ മറികടന്ന് ഹോക്കി ലോക റാങ്കിംഗില്‍ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വനിതകള്‍. 2368.83 റേറ്റിംഗ് പോയിന്റുമായാണ് ഇംഗ്ലണ്ടിനെ ഇന്ത്യ മറികടന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് തുണയായത്.

ഏഷ്യന്‍ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ കോണ്ടിനെന്റല്‍ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ലോക റാങ്കിംഗില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ആറാം സ്ഥാനത്തേക്കുള്ള ഉയര്‍ച്ച.

Exit mobile version