അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് സ്‌ട്രോബെറി. അതിനാല്‍ തന്നെ ആരോഗ്യത്തിന് ഏറെ ഗുണംചെയ്യുന്ന ഒരു പഴവര്‍ഗം കൂടിയാണ്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാലും സ്‌ട്രോബെറി സമ്പുഷ്ടമാണ്.
ഇതികൂടാതെ ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവര്‍ത്തനം, ക്യാന്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും സ്‌ട്രോബെറി സഹായിക്കുന്നു. മാത്രവുമല്ല സ്‌ട്രോബെറിയില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളുമുണ്ട്.
സ്‌ട്രോബെറി കഴിച്ചാല്‍ ലഭിക്കുന്ന മറ്റ് ആരോഗ്യഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
വൈറ്റമിന്‍ സി, ആന്തോസയാനിന്‍, എലാജിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് സ്‌ട്രോബെറി. ഈ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
സ്‌ട്രോബെറിയില്‍ കലോറി കുറവാണ്. നാരുകള്‍ കൂടുതലാണ്. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ കലോറി കുറഞ്ഞ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെ സഹായകമാണ്.
സ്‌ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് പ്രമേഹമുള്ളവര്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്.
സ്‌ട്രോബെറിയിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളെ ചെറുക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.ദൈനംദിന ഭക്ഷണത്തില്‍ സ്‌ട്രോബെറി സാലഡായോ ഷേക്കായോ സ്മൂത്തിയായോ എല്ലാം കഴിക്കാവുന്നതാണ്.
നാരുകള്‍, ഫ്‌ലേവനോയ്ഡുകള്‍, പൊട്ടാസ്യം എന്നിവ പോലുള്ള ഹൃദയാരോഗ്യ പോഷകങ്ങള്‍ സ്‌ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. സ്‌ട്രോബെറി പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ സ്‌ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത വീക്കം വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്‌ട്രോബെറിയില്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്തോസയാനിന്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകര്‍ച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്ന ഡയറ്ററി ഫൈബറിന്റെ നല്ല ഉറവിടമാണ് സ്‌ട്രോബെറി. പതിവായി സ്‌ട്രോബെറി കഴിക്കുന്നത് പതിവായി മലവിസര്‍ജ്ജനം നടത്താനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
സ്‌ട്രോബെറിയിലെ എലാജിക് ആസിഡുകളുടെയും ഫ്‌ലേവനോയ്ഡുകളുടെയും സാന്നിധ്യം ചീത്ത കൊളസ്‌ട്രോളില്‍ നിന്ന് ഹൃദയങ്ങളെ സംരക്ഷിക്കുന്നു. അത് കൊണ്ട് തന്നെ അവ പതിവായി കഴിക്കുന്നത് ഹൃദയാരോ??ഗ്യത്തിന് സഹായകമാണ്.
സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സ്‌ട്രോബെറി പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്ക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും സഹായിക്കും.