loginkerala breaking-news ‌സുനിത വില്യാംസിനെ ആദ്യം വരവേറ്റത് ​ഗോൾഫിനുകൾ; പേടകത്തിന് ചുറ്റും വട്ടമിട്ടു; കൗതുകമായി വീഡിയോ‌
breaking-news World

‌സുനിത വില്യാംസിനെ ആദ്യം വരവേറ്റത് ​ഗോൾഫിനുകൾ; പേടകത്തിന് ചുറ്റും വട്ടമിട്ടു; കൗതുകമായി വീഡിയോ‌

സുനിത വില്യാംസിനെ ആദ്യം വരവേറ്റത് ​ഗോൾഫിനുകൾ; പേടകത്തിന് ചുറ്റും വട്ടമിട്ടു; കൗതുകമായി വീഡിയോ‌സുനിത വില്യംസിനേയും സംഘത്തെയും വഹിച്ചുള്ള പേടകം സമുദ്രത്തിൽ വീണപ്പോൾ ആദ്യം നീന്തിയെത്തിയത് ഡോൾഫിനുകൾ. പേടകത്തിന് ചുറ്റും വട്ടമിട്ട് നീന്തുന്ന ഡോള്‍ഫിന്‍ കൂട്ടങ്ങളുടെ വീഡിയോ ഇപ്പോൾ വൈറലാണ്.

286 ദിവസങ്ങൾ സ്പേസ് സ്റ്റേഷനിൽ കഴിഞ്ഞാണ് സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തിയത്. 121 ദശലക്ഷം മൈലുകൾ ഇതിനിടെ അവർ യാത്ര ചെയ്തതായാണ് കണക്ക്. സങ്കൽപിക്കാവുന്നതിലും അപ്പുറം ദൂരം. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ലാന്‍ഡ് ചെയ്തത്. സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേരുമ്പോൾ അതിനിടയിലും ഡോൾഫിനുകളുടെ സാന്നിധ്യം കാണാം.

പേടകത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുന്‍പ് ഒരുനിമിഷം അവരെ നിവര്‍ന്നുനില്‍ക്കാന്‍ അനുവദിച്ചിരുന്നു. നാലു പേരും ഭൂമിയിലെ മനുഷ്യരെ അഭിവാദ്യം ചെയ്തു.

Exit mobile version