വിശാഖപട്ടണം: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ മകൻ മാർക് ശങ്കറിന് പൊള്ളലേറ്റു. സിംഗപ്പുരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിലാണ് മാർക്ക് ശങ്കറിന് പരിക്കേറ്റത്.
കുട്ടിയുടെ കൈയ്ക്കും കാലിനുമാണ് പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടർന്ന് നേരിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ച കുട്ടി ഇപ്പോൾ സിംഗപ്പുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഗോത്ര സമൂഹങ്ങളുമായി ചർച്ച നടത്തുകയും വികസന പരിപാടികൾ അവലോകനം ചെയ്യുകയും ചെയ്യുന്നതിനിടയിലാണ് പവൻ കല്യാണ് വിവരം അറിഞ്ഞത്. പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ സിംഗപ്പുരിലേക്ക് പുറപ്പെട്ടു.