archive news

സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും വിസ്മയവുമായി ലുലു സീഫുഡ് ഫെസ്റ്റിവൽ

കൊച്ചി : നൂറിലധികം വ്യത്യസ്ത സമുദ്രോത്പന്നങ്ങളും രുചികരമായ മത്സ്യവിഭവങ്ങളുമായി സീഫുഡ് ഫെസ്റ്റിവലിന് കൊച്ചി ലുലു മാളിൽ തുടക്കമായി. പ്രദേശികമായ മത്സ്യഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനൊപ്പം ലോകത്തെ വിവിധയിടങ്ങളിലുള്ള മത്സ്യങ്ങളുടെ ശേഖരവും സീഫുഡ് ഫെസ്റ്റിലിലുണ്ട്. കൂടാതെ 25ൽ പരം മീൻ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ രുചികൂട്ടിലാണ് സ്വാദിഷ്ഠമായ ഈ മീൻ വിഭവങ്ങൾ തയാറാക്കുന്നത്. ഇതിന് പുറമേ ഇരുപതിലധികം മീൻ വിഭവങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സദ്യയും ലുലു ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 11.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ ഉപഭോക്താകൾക്ക് ഫുഡ് കോർട്ടിലെത്തി ഈ സ്പെഷ്യൽ സീഫുഡ് സദ്യ കഴിക്കാനാകും. സീഫുഡ് സദ്യ പ്രീബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യം ലുലു ഹൈപ്പർമാർക്കറ്റ് പേജിൽ ലഭ്യമാണ്.  

സിനിമാ താരം വിനയ് ഫോർട്ട് ബാല താരം ദേവനന്ദ എന്നിവർ ചേർന്ന് സീഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊച്ചി ലുലു മാളിൽ നിർവഹിച്ചു. സോഷ്യൽ മീഡിയ താരങ്ങളായ കടൽ മച്ചാൻ , ഹിഫ്രാസ് ഇപ്പു, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി. ഉദ്ഘാടന ചടങ്ങിനിടെ ദേവനന്ദയുടെ പ്രസംഗവും ഏറെ ശ്രദ്ധേയമായി. ഏറ്റവും ഇഷ്ടം ഞണ്ടിനെയാണെന്ന പറഞ്ഞ ദേവനന്ദ ഫുഡ് കോർട്ടിലെത്തി ഞണ്ട് കറി കൂട്ടി വിഭവസമൃദ്ധമായ സീഫുഡ് സദ്യയും കഴിച്ചാണ് മടങ്ങിയത്.

കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ‌ മാനേജർ സുധീഷ് നായർ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ജോയ് പൈനേടത്ത്, നിഖിൻ ജോസഫ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ ഭാഗമായി

 വെള്ളിയാഴ്ച തുടങ്ങിയ സീഫുഡ് ഫെസ്റ്റ് ഒക്ടോബർ 8 വെര നീണ്ട് നിൽ‌ക്കും. മത്സ്യഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും സീഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാണ്.