കോതമംഗലം; വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസിന് ഓട്ടത്തിനിടയിൽ തീപിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അപകടത്തിൽ ആർക്കും ആളപായമില്ല. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസ് കത്തിനശിച്ചത്.
വിദ്യാർത്ഥികളെ കയറ്റിവന്ന വാഹനം കല്ലൂര്‍ക്കാട് നീറാംപുഴ കവലയ്ക്ക് സമീപം ആണ് കത്തിയത്. ബസിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസിന് ഓട്ടത്തിനിടയിൽ തീപിടിച്ചു
